rob
ഇരവിപുരം ആർ.ഒ.ബി നിർമ്മാണം പുനരാരംഭിച്ചപ്പോൾ

കൊല്ലം: അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇരവിപുരം ആർ.ഒ.ബി നിർമ്മാണം പുനരാരംഭിച്ച് റെയിൽവേ കരാറുകാരൻ. കഴിഞ്ഞ രണ്ട് ദിവസമായി റെയിൽവേ ട്രാക്കിന് മുകൾ ഭാഗത്ത് സ്റ്റീൽ ഗർഡറുകൾ സ്ഥാപിച്ചു.

ട്രാക്കിനോട് ചേർന്നുള്ള ഗർഡറുകളും ഗർഡറുകൾക്ക് മുകളിൽ സ്ലാബ്, വശങ്ങളിൽ ക്രാഷ് ബാരിയർ, പാരപ്പെറ്റ് എന്നിവയാണ് റെയിൽവേ കരാറുകാരന് ബാക്കിയുള്ളത്. ആർ.ഒ.ബിയുടെ റെയിൽവേ ലൈനിന് മുകളിലുള്ള നിർമ്മാണം റെയിൽവേ കരാറുകാരനും ഇരുവശങ്ങളിലുമുള്ള നിർമ്മാണം സംസ്ഥാന സർക്കാർ ഏജൻസിയായ ആർ.ബി.ഡി.സി.കെയുടെ കരാറുകാരനുമാണ് ചെയ്യുന്നത്. മഴ തുടർച്ചയായി പെയ്തില്ലെങ്കിൽ നാല് മാസം കൊണ്ട് റെയിൽവേയുടെ നിർമ്മാണം പൂർത്തിയാകും. ആർ.ബി.ഡി.സി.കെ സമാന്തരമായി നിർമ്മാണം നടത്തിയാൽ ആർ.ഒ.ബി വേഗത്തിൽ പൂർത്തിയാകും. എന്നാൽ റെയിൽവേയുടെ പ്രവൃത്തി പൂർത്തിയായിട്ടേ ശേഷിക്കുന്ന നിർമ്മാണം ആരംഭിക്കുവെന്ന നിലപാടിലാണ് ആർ.ബി.ഡി.സികെ.

ഒരുമിച്ച് നിർമ്മാണം മുന്നോട്ടുകൊണ്ടുപായാൽ ആറുമാസത്തിനകം പൂർത്തിയാകും. ആർ.ബി.ഡി.സി.കെ കാത്തിരുന്നാൽ ഒൻപത് മാസമെങ്കിലും വേണ്ടിവരും. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനുള്ള ഇടപെടൽ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.

5 മാസത്തെ ഇടവേളയ്ക്ക് ശേഷം നിർമ്മാണം

 സർവീസ് റോഡ് പൂർത്തീകരണം

 റെയിൽവേ ലൈനിനോട് ചേർന്ന് ഗർഡറുകൾ

 ഗർഡറുകൾക്ക് മുകളിൽ സ്ലാബുകൾ

 പാലത്തിലും സർവീസ് റോഡിലും പാരപ്പെറ്റ്

നിർമ്മാണം ആരംഭിച്ചത്

3 വർഷം മുമ്പ്

ഇരുവശങ്ങളിലെയും നിർമ്മാണം പൂർണമായും തടസപ്പെടുത്തിയിട്ടില്ല. സാധനസാമഗ്രികൾ എത്തിക്കുന്നതിന് തടസമാകാതെ പ്രവൃത്തികൾ പൂർത്തിയാക്കാം.

റെയിൽവേ കരാറുകാരൻ