കൊല്ലം: ജില്ലാ ചെസ് അസോസിയേഷന്റെ ജില്ലാ ഇന്റർ സ്കൂൾ ടീം ചെസ് സെലക്ഷൻ മത്സരം അടുത്തമാസം 3ന് രാവിലെ 9 മുതൽ കരുനാഗപ്പള്ളി ബോയ്സ് എച്ച്.എസിൽ നടക്കും. എൽ.കെ.ജി മുതൽ നാല്, എൽ.കെ.ജി മുതൽ- 8, എൽ.കെ.ജി മുതൽ പ്ലസ് ടു എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് മത്സരം. മൂന്ന് പേരടങ്ങുന്ന ഒരു ടീമിന് മത്സരിക്കാം. ഒരു സ്കൂളിൽ നിന്ന് ഒന്നിലധികം ടീമുകൾക്ക് പങ്കെടുക്കാം. മത്സരാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധം. അടുത്തമാസം 2ന് വൈകിട്ട് 5ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9946807147, 9846980656.