പടിഞ്ഞാറെകല്ലട: പഞ്ചായത്തിലെ വെസ്റ്റ് കല്ലട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും യാത്രാദുരിതം പരിഹരിക്കുന്നതിന് കെ.എസ്.ആർ.ടി.സിയുടെ കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് നെൽപ്പരക്കുന്ന് വഴി കൊല്ലത്തിന് കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ബസിന്റെ ആദ്യ ട്രിപ്പ് രാവിലെ 9ന് നെൽപ്പുരക്കുന്ന് സ്കൂളിന് മുന്നിൽ ഫ്ലാഗ് ഒഫ് ചെയ്തു. ദീർഘകാലമായി വിദ്യാർത്ഥികളും ജീവനക്കാരും നാട്ടുകാരും അനുഭവിച്ചു വന്നിരുന്ന യാത്രാദുരിതത്തിന് കഴിഞ്ഞദിവസം പരിഹാരമായി. കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് എത്തിയ ബസിന് നെൽപ്പുരക്കുന്നിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ ഭാരവാഹികൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,കല്ലട സൗഹൃദം കൂട്ടായ്മ പ്രവർത്തകർ, നാട്ടുകാർ എന്നിവർ ചേർന്ന് സ്വീകരണംനൽകി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ,ബസ് ഡ്രൈവർ, കണ്ടക്ടർ എന്നിവരെ കല്ലട സൗഹൃദം ഭാരവാഹികൾ ചടങ്ങിൽ ആദരിച്ചു.
ചിറ്റുമല, കുണ്ടറ വഴി
സ്വീകരണം നൽകി
പുതുതായി സർവീസ് ആരംഭിച്ച കെ.എസ്.ആർ.ടി.സി ബസിന് പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ തോപ്പിൽകടവിൽ പ്രദേശവാസികളും കോതപുരം തലയിണക്കാവിൽ ക്ഷേത്ര ഭാരവാഹികളും സ്വീകരണം നൽകി.
കേരള കൗമുദി വാർത്ത തുണയായി
വെസ്റ്റ് കല്ലട ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ,ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവരുടെ യാത്രാദുരിതം കേരളകൗമുദി നിരന്തരം വാർത്ത നൽകി. വാർത്ത മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ കഴിഞ്ഞതും കോവൂർ കുഞ്ഞുമോൻ എം.എൽഎയുടെ ഇടപെടീലും കല്ലട സൗഹൃദം കൂട്ടായ്മ മന്ത്രിക്ക് നേരിട്ട് നൽകിയ നിവേദനവും നടപടികൾക്ക് വേഗത കൂട്ടി.
ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊല്ലം, കരുനാഗപ്പള്ളി ഡിപ്പോകളിൽ നിന്ന് ഓരോ സർവീസുകൾ കൂടി സ്കൂളിന് മുന്നിലൂടെ ആരംഭിക്കും.
കോവൂർ കുഞ്ഞുമോൻ എം.എൽ. എ