കൊല്ലം: കഞ്ചാവ് കടത്തിയ കേസിലെ പ്രതി കരുനാഗപ്പള്ളി പട. താച്ചയിൽ മുക്കിൽ കരിങ്ങാട്ട്‌ മൂലയിൽ അസറുദ്ദീനെ വെറുതെ വിട്ട് കൊല്ലം അഡീഷണൽ സെഷൻസ് ജഡ്‌ജി ബിന്ദു സുധാകരൻ ഉത്തരവായി. 2018 ഏപ്രിൽ 5ന് ശാസ്‌താംകോട്ട പനപ്പെട്ടി മുറിയിൽ പാറയിൽ മുക്ക് ഗവ. സ്‌കൂളിന് സമീപം ശാസ്‌താംകോട്ട പൊലീസ് അസറുദ്ദീൻ ഓടിച്ചിരുന്ന ഇന്നോവ കാറിന്റെ സീറ്റിനടിയിൽ നിന്ന് 1.025 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് അസറുദ്ദീനെ വിട്ടയച്ചത്. പ്രതിക്കെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്ന് കോടതി നിരീക്ഷിച്ചു. അഭിഭാഷകരായ എൻ..ചിദംബരം, സി.എസ്.മഹേശ്വരി എന്നിവർ പ്രതിഭാഗത്തിന് വേണ്ടി ഹാജരായി.