cong
ഓച്ചിറ എസ്.എച്ച്.ഒ സുജാതൻപിള്ള കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.എ ജവാദിനോട് അപമര്യാദയായി പെരുമാറിയതിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച ഓച്ചിറ പൊലീസ് സ്റ്റേഷൻ മാർച്ച് സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: തഴവ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓച്ചിറ എസ്. എച്ച്.ഒ സുജാതൻപിള്ള കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.എ.ജവാദിനോട് അപമര്യാദയായി പെരുമാറിയതിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച ഓച്ചിറ പൊലീസ് സ്റ്റേഷൻ മാർച്ച് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓച്ചിറ, കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായാണ് മാർച്ച് നടത്തിയത്. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷനായി.
ആർ.രാജശേഖരൻ, എം.അൻസാർ, ചിറ്റുമൂല നാസർ, മുനമ്പത്ത് വഹാബ്, ബിജു പാഞ്ചജന്യം,
ബോബൻ. ജി.നാഥ്, അഡ്വ. എം.എ ആസാദ്, പാവുമ്പാ അനിൽകുമാർ, മീരാ സജി, മായാ സുരേഷ്, ആർ. എസ്. കിരൺ, എൻ.കൃഷ്ണകുമാർ, ഇർഷാദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.