എഴുകോൺ : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണത്തിന്റെ ഭാഗമായി മഹിളാ കോൺഗ്രസ് എഴുകോൺ ബ്ലോക്ക് കമ്മിറ്റി എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് പൊതിച്ചോറ് നൽകി. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആതിര ജോൺസൺ വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബീന മാമച്ചൻ, എഴുകോൺ മണ്ഡലം പ്രസിഡന്റ് പ്രസന്ന തമ്പി, കരീപ്ര മണ്ഡലം പ്രസിഡന്റ് ഗീതമ്മ , ബ്ലോക്ക് ഭാരവാഹികളായ ഷീബ സജി, ഷീജ തോമസ്, ദീപ്തി വിനു,രമ്യ രാകേഷ്, റോസമ്മ പാപ്പച്ചൻ, ആമിന ഹാഷിം, ലതിക, സാറാമ്മ എന്നിവർ നേതൃത്വം നൽകി.