കൊല്ലം: വ്യത്യസ്ത മേഖലകളിൽ കഴിവുകൾ പ്രകടിപ്പിക്കുന്ന ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടെയുള്ള കുട്ടികൾക്ക് വനിത ശിശുവികസന വകുപ്പ് നൽകുന്ന 'ഉജ്ജ്വല ബാല്യം' പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2023ൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്ട്, ശിൽപ്പ നിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ ഏതെങ്കിലും ഒന്നിൽ കഴിവ് തെളിയിച്ചിട്ടുള്ളവർക്കാണ് പുരസ്‌കാരം. ആറിനും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ (ആറ് മുതൽ 11 വയസ്സുവരെ (ജനറൽ/ ഭിന്നശേഷി), 12 മുതൽ 18 വയസുവരെയുള്ള (ജനറൽ/ ഭിന്നശേഷി) വിഭാഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അപേക്ഷകൾ ആഗസറ്റ് 15ന് വൈകിട്ട് അഞ്ചിനകം സിവിൽ സ്റ്റേഷൻ, മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ നൽകണം. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 0474-2791597. വെബ്‌സൈറ്റ്- www.wcd.kerala.gov.in.