prardhana-
എസ്.എൻ.ഡി​.പി​ യോഗം പള്ളിത്തോട്ടം 446-ാം നമ്പർ ശാഖയുടെയും കൊല്ലം വനിതാ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന പ്രാർത്ഥന സംഗമം വനിതാസംഘം ജില്ല പ്രസിസന്റ് ഡോ. എസ്. സുലേഖ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എസ്.എൻ.ഡി​.പി​ യോഗം പള്ളിത്തോട്ടം 446-ാം നമ്പർ ശാഖയുടെയും കൊല്ലം വനിതാ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന പ്രാർത്ഥന സംഗമം വനിതാസംഘം ജില്ല പ്രസിസന്റ് ഡോ. എസ്. സുലേഖ ഉദ്ഘാടനം ചെയ്തു. ശാഖ മാനേജിംഗ് കമ്മിറ്റി അംഗം എ. സുഭാഷിന്റെ വസതിയിൽ നടന്ന ചടങ്ങിൽ വനിതാസംഘം ഭാരവാഹികളായ കുമാരി രാജേന്ദ്രൻ, ലാലി വിനോദിനി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ആഗസ്റ്റ് 20 ന് നടക്കുന്ന 170-ാമത് ഗുരുദേവ ജയന്തി ആഘോഷം വൻ വിജയമാക്കാൻ തീരുമാനിച്ചു. ശാഖാ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സ്വാഗതവും പുതുതായി തിരഞ്ഞടുത്ത കൺവീനർ സുക്യന്യസുഭാഷ് നന്ദിയും പറഞ്ഞു. ശാഖ ഭാരവാഹികളായ ഡി. വേണുഗോപാൽ, കെ. സത്യബാബു, കെ. സനൽകുമാർ, എസ്. സജിമോൻ, വനിതാസംഘം കൺവീനർ എ. സുജന എന്നിവർ നേത്യത്വം നൽകി