friends-
ഫ്രണ്ട്സ് കേരള കവി കുടുംബം റെയിൽവേയുടെ 120-ാം വാർഷികത്തോടനുബന്ധിച്ച് തെന്മലയിൽ ഒത്തുകൂടിയപ്പോൾ

കൊല്ലം: ചെങ്കോട്ട റെയിൽപാതയുടെ 12 പതിറ്റാണ്ടിന്റെ സ്‌മരണകൾ പുതുക്കാനും ഇനിയുള്ള നാളുകളിൽ വേണ്ടതെന്തെന്ന് കണ്ടെത്താനുമായി ഫ്രണ്ട്സ് കേരളയുടെ ആഭിമുഖ്യത്തിൽ 50ൽ പരം കവികളുടെ നേതൃത്വത്തിൽ പൈതൃകയാത്ര സംഘടിപ്പിച്ചു. യാത്രയിൽ ഉടനീളം കവിതകൾ ചൊല്ലി ട്രെയിൻ യാത്രക്കാരുടെ കൈയടി നേടി.

കൊല്ലത്തുനിന്ന് പുറപ്പെട്ട ഗുരുവായൂർ - മധുര ട്രെയിനിലായിരുന്നു യാത്ര. കൊല്ലത്ത് പ്രസിഡന്റ് ആസാദ് ആശീർവാദിന്റെ നേതൃത്വത്തിൽ കവികളെ യാത്രഅയ്ക്കാൻ നിരവധിപേർ ഒത്തുകൂടി. തെന്മല റെയിൽവേ സ്റ്റേഷനിൽ കവികളുടെ ആഭിമുഖ്യത്തിൽ കവിഅരങ്ങ് സംഘടിപ്പിച്ചു. ആസാദ് ആശീർവാദ്, ആശ്രാമം ഓമനക്കുട്ടൻ, കൃഷ്‌ണകുമാർ മരുത്തടി, അപ്‌സര ശശികുമാർ, മണിലാൽ കണ്ടച്ചിറ, ജ്യോതിലക്ഷ്മ‌ി, ശ്രീകുമാരി ഓച്ചിറ, കനകമ്മ തങ്കപ്പൻ, കുമാരി ഉഷ, അമ്പലപ്പുഴ രാമചന്ദ്രൻ, എം.കെ.കരിക്കോട്, അനില കൊല്ലം, ശിവദാസ് പെരുമ്പുഴ, രാധാ മോഹൻദാസ്, ലിജിലാൽ കല്ലട, മാത്യു.എസ്.മങ്ങാട് തുടങ്ങിയവർ നേതൃത്വം നൽകി.