പുനലൂർ: എസ്.എൻ.ഡി.പിയോഗം പത്തനാപുരം യൂണിയൻ അതിർത്തിയിലെ ശാഖകളിലെ ശ്രീനാരായണിയരെ പങ്കെടുപ്പിച്ച് കൊണ്ട് ആഗസറ്റ് 20ന് യൂണിയൻ തലത്തിൽ പത്തനാപുരത്ത് നടക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ 170-ാം ഗുരുദേവ ജയന്തി ഘോഷയാത്രയിൽ വനിതകൾ അടക്കം 500 ഭക്ത ജനങ്ങളെ പങ്കെടുപ്പിക്കാൻ 3623-ാം നമ്പർ പിറവന്തൂർ ശാഖയിൽ ഇന്നലെ ചേർന്ന ശാഖയുടെയും വനിതാസംഘം ശാഖാ തലത്തിന്റെയും വാർഷിക പൊതുയോഗം തിരുമാനിച്ചു.ശാഖ ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഡി.രാജു അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ബി.ബിജു അനുമോദന പ്രസംഗം നടത്തി.യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർ വി.ജെ..ഹരിലാൽ, വനിതസംഘം യൂണിയൻ സെക്രട്ടറി എസ്.ശശിപ്രഭ, വൈസ് പ്രസിഡന്റ് ദീപ ജയൻ, യൂത്തുമൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് റിജു വി.ആമ്പാടി,സെക്രട്ടറി ബിനുസുരേന്ദ്രൻ, ശാഖ വൈസ് പ്രസിഡന്റ് വി.ശശിധരൻ, ശാഖ സെക്രട്ടറി ജി.സുജാതൻ,ശാഖഎക്സിക്യുട്ടീവ് കമ്മിറ്റി അംഗം ചേത്തടി ശശി തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വനിത സംഘം ശാഖ തല വാർഷിക പൊതുയോഗത്തിൽ വച്ച് പുതിയ ഭരണസമിതിയെയും തിരഞ്ഞെടുത്തു.സുശീല ശശിധരൻ(പ്രസിഡന്റ്), സുധ അശോകൻ(വൈസ് പ്രസിഡന്റ്), സുജ അജയൻ( സെക്രട്ടറി),ഉഷ ബാബു(ട്രഷറർ),വിജയമ്മ കോമളൻ( യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.