കൊല്ലം: റോട്ടറി ക്ലബ് ഒഫ് കൊല്ലം പാലസ് സിറ്റിയുടെ 2024 - 25 വർഷത്തെ പ്രസിഡന്റായി​ ഗോപു ജെ.പിള്ള സ്ഥാനമേറ്റു. ചടങ്ങി​ൽ സബ് ജഡ്‌ജും ജില്ലാ ലീഗൽ അതോറിട്ടി​ സെക്രട്ടറിയുമായ ജിഷ മുകുന്ദൻ മുഖ്യാതിഥിയായി​. മുൻ റോട്ടറി ഡിസ്ട്രിക്‌ട് ഗവർണർ കെ.പി. രാമചന്ദ്രൻ നായർ വിശിഷ്ടാതിഥി ആയിരുന്നു. സെക്രട്ടറിയായി ഫെലിക്സ് അലക്സ് ജോണും ട്രഷറർ ആയി പി.ജി. പുഷ്പനും ചുമതലയേറ്റു. അഡ്വ. സതീഷ് കുമാർ സ്വാഗതം പറഞ്ഞു. മുൻ പ്രസിഡന്റ് വിജയൻ പിള്ള, അസി. ഗവർണർ അജിത് കുമാർ, ഡിസ്ട്രിക്ട‌് ഗവർണറുടെ പ്രതിനിധി ഹരീഷ് തുടങ്ങിയവർ സംസാരിച്ചു. തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ അകപ്പെട്ട ജോയ് എന്ന തൊഴിലാളിയെ തിരയുന്നതിൽ മുഖ്യ പങ്ക് വഹിച്ച കൊല്ലം ഫയർ ആൻഡ് റെസ്ക്യു സ്കൂബാ ഡൈവിംഗ് ടീം അംഗങ്ങളായ 6 പേർക്ക് വൊക്കേഷണൽ എക്സലൻസ് അവാർഡുകൾ നൽകി ആദരിച്ചു.