ccc
അഞ്ചൽ ടൗൺ റസിഡൻസ് അസോസിയേഷന്റെ കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന യോഗം ബ്ലോക്ക് പ‌ഞ്ചായത്ത് മെമ്പർ എ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു. ഫസിൽ അൽ അമാൻ, വേടർപച്ച രവീന്ദ്രൻപിളള തുടങ്ങിയവർ സമീപം


അഞ്ചൽ: അഞ്ചൽ ടൗൺ ഒന്നാം നമ്പർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കലും നടന്നു. ഇതോടനുബന്ധിച്ച് നടന്ന യോഗം അഞ്ചൽ ബ്ലോക്ക് പ‌ഞ്ചായത്ത മെമ്പർ എ.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഫസിൽ അൽ അമാൻ അദ്ധ്യക്ഷനായി. സെക്രട്ടറി നാസർ റിപ്പോർട്ട് അവതരിപ്പിച്ചു. വേടർപച്ച രവീന്ദ്രൻപിള്ള, ഷൈല റഹീം, ഹൂസൈൻ വേലിശ്ശേരി, ഹസീന, മായ, അനിൽ കുമാർ, മുബാഷ്, ആലയം ഹക്കീം, ഡോ. ഷമീർ എന്നിവർ സംസാരിച്ചു. ഇ‌ർഷാദ് സ്വാഗതവും നദീറാ ഗഫൂർ നന്ദിയും പറഞ്ഞു.