പുത്തൂർ: മദ്യലഹരിയിൽ ബന്ധുവിനെ ക്രുരമായി തലിച്ചതച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. കാരിക്കൽ പഴവറ കാക്കാന്റഴികത്ത് വീട്ടിൽ ഷൈനാണ് (37) പുത്തൂർ പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ മദ്യപിച്ചെത്തിയ ഷൈൻ ബന്ധുവായ കാരിക്കൽ കാക്കാന്റഴികത്ത് കിഴക്കതിൽ അജി മോനെ (43) ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. വാരിയെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ അജിമോനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോൾ ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുത്തൂർ എസ്.എച്ച്.ഒ സി.ബാബു കുറുപ്പ്, എസ്.ഐമായ ടി.ജെ.ജയേഷ്, ഭാസി, എ.എസ്.ഐ സന്തോഷ്, എ.സി.പി.ഒ സജു, സി.പി.ഒ സുധീർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.