കൊല്ലം: ഉമ്മന്നൂർ സ്വദേശിയായ ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. ഉമ്മന്നൂർ ചെപ്ര രാമവിലാസത്തിൽ ഉണ്ണിക്കൃഷ്ണപിള്ളയെയാണ് (59) കഴിഞ്ഞമാസം 25ന് രാത്രി മുതൽ കാണാതായത്.
പനിയെ തുടർന്ന് 25ന് സന്ധ്യയ്ക്ക് ആശുപത്രിയിൽ പോയി മടങ്ങിവന്നിരുന്നു. പിന്നീട് ഒൻപതോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങി സമീപവാസികളുമായി സംസാരിച്ചിരുന്നു. പിന്നീടാണ് കാണാതായത്. കൈവശമുണ്ടായിരുന്ന ഫോണിൽ ബന്ധുക്കൾ വിളിച്ചെങ്കിലും എടുത്തില്ല. 26ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഫോൺ സ്വിച്ച് ഓഫായി. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അപ്പോൾ ഉമ്മന്നൂരായിരുന്നു. പൊലീസ് നായ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
കാണാതാകുമ്പോൾ കൈലിയും കാപ്പിപ്പൊടി നിറത്തിലുള്ള ഷർട്ടുമായിരുന്നു വേഷം. കണ്ണടയും ധരിച്ചിരുന്നു. കർഷകനായ ഉണ്ണിക്കൃഷ്ണപിള്ള ചെപ്രയിൽ സ്റ്റേഷനറി കട നടത്തിവരികയായിരുന്നു. കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവരം ലഭിക്കുന്നവർ 9846773222, 9497618799 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.