photo
എസ്.എൻ..ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രാർത്ഥനാ ഹാളിൽ സംഘടിപ്പിച്ച ശാഖാ ഭാരവാഹികളുടേയും യൂണിയൻ കമ്മിറ്റി അംഗങ്ങളുടേയും സംയുക്ത യോഗം യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ സമീപം.

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗത്തിന്റെയും ഈഴവ സമുദായത്തിന്റെയും കാവലാളായ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ശാഖാ ഭാരവാഹികളും പ്രവർത്തകരും സംരക്ഷകരായി മാറണമെന്ന് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ പറഞ്ഞു. കരുനാഗപ്പള്ളി യൂണിയനിലെ ശാഖാ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗം യൂണിയൻ പ്രാർത്ഥനാ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പൊതു സമൂഹത്തോട് സത്യം വിളിച്ച് പറയുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ പ്രതിരോധ നിര ഉയർന്ന് വരണമെന്ന് സോമരാജൻ ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പി യോഗത്തിന്റെ ശക്തി കേന്ദ്രങ്ങളായ ശാഖകൾ കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ കൂടുതൽ കരുത്താർജ്ജിക്കണമെന്ന് യോഗത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തിയ യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ പറഞ്ഞു. ജനറൽ സെക്രട്ടറിക്ക് കരുനാഗപ്പള്ളി യൂണിയന്റെ പൂർണ പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രമേയം സംയുക്ത യോഗം പാസാക്കി. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ കെ.പി.രാജൻ , കെ.ജെ.പ്രസേനൻ, യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യൂണിയൻ കൗൺസിലർമാരായ ക്ലാപ്പന ഷിബു, ടി.ഡി.ശരത് ചന്ദ്രൻ, വിനോദ് കുമാർ, അനിൽ ബാലകൃഷ്ണൻ, കെ.ബി.ശ്രീകുമാർ, രാജൻ കാരമൂട്ടിൽ, ബിജു രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് അംബികാദേവി, സെക്രട്ടറി മധുകുമാരി എന്നിവർ സംസാരിച്ചു.