kilalior-
എസ്‌.എൻ.ഡി.പി​ യോഗം കൊല്ലം യൂണിയൻ കിളികൊല്ലൂർ 750-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമവും മെരിറ്റ് അവാർഡ്, ചികിത്സാ ധനസഹായം, പഠനോപകരണങ്ങൾ എന്നിവയുടെ വിതരണവും കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എസ്‌.എൻ.ഡി.പി​ യോഗം കൊല്ലം യൂണിയൻ കിളികൊല്ലൂർ 750-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ കുടുംബസംഗമവും മെരിറ്റ് അവാർഡ്, ചികിത്സാ ധനസഹായം, പഠനോപകരണങ്ങൾ എന്നിവയുടെ വിതരണവും നടത്തി. കുടുംബസംഗമം എസ്‌.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ബി. സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, അഡ്വ. എസ്. ഷേണാജി, എ.ഡി. രമേശൻ, ഡോ. എസ്. സുലേഖ, രഞ്ജിത് രവീന്ദ്രൻ, രാജേഷ് ബാബു എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി എം. അമർദത്തു സ്വാഗതവും വി. അനിൽകുമാർ നന്ദിയും പറഞ്ഞു .