melplalm-
മാളിയേക്കൽ മേൽപ്പാലത്തിനടിയിൽ ഇൻ്റർലോക്ക് പാകിയിരിക്കുന്നു

547 മീറ്റർ നീളവും 10.15 മീറ്റർ വീതിയും

13 സ്പാനുകളിൽ

തൊടിയൂർ: കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിലെ മാളിയേക്കൽ മേൽപ്പാലം ഉദ്ഘാടനത്തിനായി ഒരുങ്ങി.പാലത്തിലെയും അപ്രാച്ച് റോഡിന്റെ വശങ്ങളിലെയും പെയിന്റിംഗ് വർക്കുകൾ ഉൾപ്പടെ പൂർത്തിയായി. താഴെ ഇന്റർലോക്ക് പാകുന്ന ജോലികൾ പുരോഗമിക്കുന്നു. 547 മീറ്റർ നീളവും 10.15 മീറ്റർ വീതിയുമുള്ള മേൽപ്പാലം റെയിൽവേ ട്രാക്കിന് ഇരുവശത്തുമുള്ള 13 സ്പാനുകളിലാണ് നിലകൊള്ളുന്നത്. സ്പാനുകൾക്കിടയിലുള്ള സ്ഥാലം കോൺക്രീറ്റ് ചെയ്തും ഇന്റർലോക്ക് പാകിയും പ്രത്യേകതരം പുല്ല് വച്ച് പിടിപ്പിച്ചും മനോഹരമാക്കും. ഈ ജോലികൾ ദ്രുതഗതയിൽ നടന്നുവരുന്നു.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആഗസ്റ്റ് 2ന് മന്ത്രി മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്യുമെന്നറിയിപ്പുണ്ടായെങ്കിലും പിന്നീട് സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി മുഖ്യമന്ത്രി

ഉദ്ഘാടനം നടത്തണമെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. കിഫ്ബി ഫണ്ട് വിനിയോഗിച്ച് സംസ്ഥാനത്ത് നിർമ്മാണം നടത്തി വരുന്ന 10 മേൽപ്പാലങ്ങളിൽ ആദ്യം പണി പൂർത്തീകരിച്ച മേൽപ്പാലം എന്ന പരിഗണയും ഇതിനുണ്ട്.

യാത്രാദുരിതത്തിന് അറുതി

പ്രദേശവാസികൾ മാത്രമല്ല, പ്രാന്തപ്രദേശങ്ങളിൽ ഉൾപ്പടെയുള്ളവർ പോലും മാളിയേക്കൽ മേൽപ്പാലം തുറക്കുന്നതും കാത്തിരിക്കുകയാണ്. കുണ്ടറ,കൊട്ടാരക്കര, പുത്തൂർ,ഭരണി

ക്കാവ്, ശാസ്താംകോട്ട തുടങ്ങിയ സ്ഥലങ്ങളിനിന്ന് എണ്ണമറ്റ വാഹനങ്ങൾ

കരുനാഗപ്പള്ളിയിലേക്ക് എത്തുന്നത് ഇതുവഴിയാണ്. മാളിയേക്കൽ മേൽപ്പാലം ഗതാഗതത്തിന് തുറന്നു നൽകുന്നതോടെ കഴിഞ്ഞ മൂന്നു വർഷത്തിലേറേയായി ജനങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതത്തിന് ഒരു പരിധി വരെ അറുതിയാകും.