കൊല്ലം: കൊല്ലത്ത് അനുവദിച്ച വിജിലൻസ് കോടതി കൊട്ടാരക്കരയിലേക്ക് മാറ്റിയതിനെതിരെ വിജിലൻസ് കൊല്ലം യൂണിറ്റ് ഓഫീസിലേക്ക് അഭിഭാഷകർ മാർച്ച് നടത്തി. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഓച്ചിറ എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എ. ഷാനവാസ് ഖാൻ, ഐ. സ്റ്റീവൻസൺ, രേണു ജി.പിള്ള, രഞ്ജിത്ത് തോമസ്, വി.ഐ. ഹാരിസ്, കൊട്ടിയം അജിത് കുമാർ, ജി.വി. ആശ, സനൽ വാമദേവൻ, അമ്പിളി ജബ്ബാർ, ഷൈജു മങ്ങാട്, യദു കൃഷ്ണൻ, അൻസീന, ഗോകുൽ പി.രാജ്, പാവുമ്പ സഹദേവൻ, ക്ലർക്ക് അസോസിയേഷൻ പ്രസിഡന്റ് രാധാകൃഷ്ണൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.