കൊല്ലം: കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഏഷ്യയിലെ പ്രമുഖ നേത്രചികിത്സാ സ്ഥാപനമായ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും ജില്ലാ അന്ധത കാഴ്ചവൈകല്യ നിയന്ത്രണ പരിപാടിയുടേയും ആഭിമുഖ്യത്തിൽ 51-ാമത് സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും സംഘടിപ്പിച്ചു.

കല്ലുവാതുക്കൽ യു.പി.എസിൽ നടന്ന ക്യാമ്പ് ചെസ് ഒളിമ്പ്യാഡ് മാച്ച് റഫറി എസ്. ബിജുരാജ് ഉദ്ഘാടനം ചെയ്തു. മാച്ച് റഫറി എസ്. ബിജുരാജിനും വാണി ജയറാം പുരസ്കാരം കരസ്ഥമാക്കിയ ഗായികയും സംഗീത സംവിധായകയും പ്രണവം സംഗീത വിദ്യാലയത്തിലെ പ്രഥമ അദ്ധ്യാപികയുമായ പ്രണവം ഷീല മധുവിനും സമുദ്രതീരം കൂട്ടുകുടുംബത്തിന്റെ പ്രത്യേക സ്നേഹോപഹാരം നൽകി. സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ എം. റുവൽ സിംഗ്, സമുദ്രതീരം പ്രസിഡന്റ് ശരത് ചന്ദ്രൻപിള്ള, സമുദ്ര ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് ആർ. രജീഷ്, അരവിന്ദ് കണ്ണാശുപത്രി ക്യാമ്പ് കോ- ഓർഡിനേറ്റർ ഹേമചന്ദ്രൻ, ഡോ. അന്ന റെസ്‌ലിൻ, ഡോ. ജയശ്രീ, ഡോ. ആര്യ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. 700ൽ അധികം പേർ പങ്കെടുത്ത ക്യാമ്പിൽ നിന്ന് 155 പേരെ തിമിര ശസ്ത്രക്രിയയ്ക്കായി തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലേക്ക് മാറ്റി.