cong
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ ബഡ്ജറ്റിനെതിരെ സൗത്ത് ഇന്ത്യൻ ക്യാഷ്യൂ വർക്കേഴ്സ് കോൺഗ്രസ് (എെ.എൻ.ടി.യു.സി) കരുനാഗപ്പള്ളി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സമരം കോൺഗ്രസ് ജില്ലാ കമ്മിറ്റി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം നീലിക്കുളം സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ ബഡ്ജറ്റിനെതിരെ സൗത്ത് ഇന്ത്യൻ കാഷ്യൂ വർക്കേഴ്സ് കോൺഗ്രസ് (എെ.എൻ.ടി.യു.സി) കരുനാഗപ്പള്ളി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ഡി.സി നമ്പർ 16 ഫാക്ടറി പടിക്കൽ ബഡ്ജറ്റ് കത്തിച്ചു പ്രതിഷേധിച്ചു. പ്രതിഷേധ സമരം കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മേടയിൽ ശിവപ്രസാദ്, കെ.എസ്.പുരം രാജേഷ്, കെ.എൻ.പത്മനാഭപിള്ള, ഷൗക്കത്ത്, റഹ്മാൻ, രമണൻ, ഗിരിജ, ജഗദമ്മ, റീന തുടങ്ങിയവർ നേതൃത്വം നൽകി.