mmmm
ഏരൂർ ജി.എച്ച്.എസ്.എസ് ഭാരത്‌ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ കിടപ്പ് രോഗികളെ സഹായിക്കാനുള്ള ധനസമാഹരണത്തിന് കുട്ടികൾ നിർമ്മിച്ച ലോഷനും ഡിഷ്‌വാഷറും വിൽപ്പനയ്ക്ക് വെച്ചപ്പോൾ

ഏരൂർ: ഏരൂർ ജി എച്ച് എസ് എസ് ഭാരത് സൗക്‌ട്സ് ആൻഡ് ഗൈഡ്‌‌സിന്റെ നേതൃത്വത്തിൽ കിടപ്പ് രോഗികളെ സഹായിക്കാനുള്ള ധനസമാഹരണത്തിനായി ലോഷനും ഡിഷ്‌വാഷും നിർമ്മിച്ച് വിൽപ്പന നടത്തി. പി.ടി.എ പ്രസിഡന്റ് എം.അജയൻ ഉദ്‌ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ ഡി.വി.ജയലക്ഷ്‌മി ആദ്യ വിൽപ്പന നടത്തി.സ്‌റ്റാഫ് സെക്രട്ടറി ജിജു മുരളി നന്ദി പറഞ്ഞു.