കൊല്ലം: ഗുരുധർമ്മ പ്രചരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 170-ാം ജയന്തി ആഘോഷം വിപുലമായി ആഘോഷിക്കാൻ നേതൃയോഗം തീരുമാനിച്ചു. ആഗസ്റ്റ് 1 മുതൽ 20 വരെ വിവിധ ഗുരുമന്ദിരങ്ങൾ കേന്ദ്രീകരിച്ച് പ്രാർത്ഥന സംഗമം, വസ്ത്ര-ചികിത്സ ധനസഹായ വിതരണം, ഗുരുസന്ദേശ വിളംബര സമ്മേളനം എന്നിവ സംഘടിപ്പിക്കും. ആഗസ്റ്റ് 20ന് ജയന്തി സമ്മേളനവും ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിലേക്ക് ജയന്തി സന്ദേശ ജാഥയും നടത്തും. ചെയർമാൻ എഴുകോൺ രാജ് മോഹൻ നേതൃയോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ അദ്ധ്യക്ഷനായി. ശാന്ദിനി കുമാരൻ, ഉണ്ണി പുത്തൂർ, സുശീല മുരളീധരൻ തേവലപ്പുറം, വർക്കല മോഹൻദാസ്, ഓടനാവട്ടം ഹരീന്ദ്രൻ, നടരാജൻ ഉഷസ്, ഇടമൺ ലതിക രാജൻ, ശോഭന അനക്കോട്ടൂർ എന്നിവർ സംസാരിച്ചു.