photo

അഞ്ചൽ: ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉമ്മന്നൂർ ചെപ്ര രാമവിലാസത്തിൽ ഉണ്ണിക്കൃഷ്ണപിള്ളയെയാണ് (59) വീടിന് സമീപത്തെ കിണറ്റിൽ തുങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ 25 മുതൽ ഇയാളെ കാണാനില്ലായിരുന്നു. പനിബാധിതനായ ഉണ്ണിക്കൃഷ്ണപിളള ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിൽ തിരിച്ചെത്തിയിരുന്നു. വൈകിട്ട് വീടിന് സമീപത്ത് സുഹൃത്തുക്കളുമായി സംസാരിച്ച് നിന്നിരുന്നതായും നാാട്ടുകാർ കണ്ടിരുന്നു. എന്നാൽ പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു. ബന്ധുക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നുവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത് കൊട്ടാരക്കര പൊലീസ് മേൽ നടപടി സ്വീകരിച്ചു.