കൊല്ലം: കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമരം നടത്തി കേരളത്തിന്റെ വികാരം പ്രകടിപ്പിക്കണമെന്ന് മുൻ എം.എൽ.എ ജോണി നെല്ലൂർ. കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അദ്ധ്യക്ഷനായി. പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതിയംഗം ഡോ. ബെന്നി കക്കാട്, സ്‌റ്റിയറിംഗ് കമ്മറ്റി അംഗങ്ങളായ ഉഷാലയം ശിവരാജൻ, അഡ്വ. രഞ്ജിത്ത് തോമസ്, ഡോ.മാത്യൂസ്.കെ.ലൂക്കോസ്, നേതാക്കളായ സജി ജോൺ കുറ്റിയിൽ, ആദിക്കാട് മനോജ്, എ.ഇക്ബാൽ കുട്ടി, ചവറ ഷാ, ഇഞ്ചക്കാട് രാജൻ, വിനോദ് വാളത്തുങ്കൽ, അബ്ദുൾ സലാം അൽ ഹാന, ദിലീപ് കുമാർ, മാത്യം സാം, ബിജുവിജയൻ, ഇ.ജോൺ, മുഹമ്മദ് കാസിം, മുജീബ് കച്ചിക്കട, ബേബി തോമസ് എന്നിവർ സംസാരിച്ചു.