കൊല്ലം: കേന്ദ്ര ബഡ്ജറ്റ് വ്യവസായ, വാണിജ്യ മേഖലയിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഐ.എൻ.ടി.യു.സി ജില്ലാ ട്രഷററും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അൻസർ അസീസ് പറഞ്ഞു. ഡി.സി.സി ഓഫീസിൽ വിവിധ യൂണിയനുകളുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി ഇരവിപുരം റീജിയണൽ പ്രസിഡന്റ് ബി. ശങ്കരനാരായണ പിള്ള അദ്ധ്യക്ഷത വഹിച്ചു. വടക്കേവിള ശശി, ഒ.ബി. രാജേഷ്, എസ്. നാസറുദ്ദീൻ, കോതേത്തു ഭാസുരൻ, എം. നൗഷാദ്, വി.എസ്. ജോൺസൺ, വീരേന്ദ്ര കുമാർ, മോഹൻലാൽ, എസ്. സലാഹുദീൻ, എസ്. ഷിബു, വി.എ. ജോൺ, അയത്തിൽ ഫൈസൽ, സുധീർ കൂട്ടുവിള, അയത്തിൽ ശ്രീകുമാർ, മുനീർ ബാനു, വൈ. ബഷീർ, രാജ് പ്രസാദ്, ഷെഫീഖ് തങ്ങൾ എന്നിവർ സംസാരിച്ചു.