കൊല്ലം: പുനലൂർ താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഹോസ്‌പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ലാബ്/ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ തസ്‌തികയിലേയ്ക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് ആഗസ്റ്റ് 10ന് വൈകിട്ട് 3 വരെ അപേക്ഷിക്കാം. പ്രായ പരിധി 40. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ശാസ്ത്ര വിഷയങ്ങളിൽ ഹയർ സെക്കൻഡറി പഠനത്തിന് ശേഷം കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ നിന്നോ തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ നിന്നോ എം.എൽ.ടി കോഴ്സോ തത്തുല്യ യോഗ്യതയോ വിജയകരമായി പൂർത്തിയാക്കിയ ശേഷം കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നേടിയർ മാത്രം അപേക്ഷിച്ചാൽ മതി. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷിക്കുന്ന തസ്‌തികകളിലേയ്ക്കുള്ള വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും ആശുപത്രി അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസിൽ നിശ്ചിത സമയത്തിനകം എത്തിക്കണം. ഫോൺ: 0475 2228702.