കടയ്ക്കൽ: ഉരുൾപൊട്ടലിൽ നിരവധി പേർക്ക് ജീവഹാനി സംഭവിച്ച ചൂരൽ മലയിലെ ജനങ്ങളുടെ കണ്ണീരൊപ്പാൻ കേരളം ഒന്നായി അണിചേരണം എന്ന ആഹ്വാനവുമായി വയനാട് ഐക്യദാർഢ്യ പ്രതീകാത്മക മനുഷ്യ ഭൂപടം തീർത്ത് ചിതറ എസ്.എൻ എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ.
ദുരിതബാധിതർക്ക് ഒപ്പം ഞങ്ങളും ഉണ്ട് എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന മനുഷ്യ ഭൂപടത്തിൽ ആയിരത്തിലധികം കുട്ടികൾ അണിചേർന്നു. സ്കൂൾ പ്രിൻസിപ്പൽ കെ.ടി.സാബു, എസ്.എൻ.ഡി.പി യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ, കടയ്ക്കൽ യൂണിയൻ പ്രസിഡന്റ് ചന്ദ്രബോസ്, യൂണിയൻ നേതാക്കളായ കെ.പ്രേംരാജ് , എസ്.വിജയൻ , അനു ഈയക്കോട്, ഹെഡ്മിസ്ട്രസ് പി. ദീപ, എൻ.എസ്.എസ് ദക്ഷിണ മേഖല കോ ഓർഡിനേറ്റർ പി.ബി.ബിനു, സ്റ്റാഫ് സെക്രട്ടറി പ്രിജി ഗോപിനാഥ്, അദ്ധ്യാപകരായ വി.എസ്.മീന , പ്രേംശങ്കർ , ഒ.ജെ.ദിലീപ് എന്നിവർ നേതൃത്വം നൽകി.