കൊല്ലം: പ്രവാസികളുടെ പുനരധിവാസം ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും അവഗണിക്കുന്നതിന് പരിഹാരം കാണാൻ പ്രവാസികൾ ഒറ്റക്കെട്ടാകാണമെന്ന് കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ.
കേരള സർക്കാർ പ്രഖ്യാപിച്ച പ്രവാസി പെൻഷൻ വർദ്ധന വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ലെന്നും മുൻകാല പ്രാബല്യത്തോടെ നൽകാൻ വൈകരുതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രവാസികളുടെ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ആരാമം സുരേഷ് ആവശ്യപ്പെട്ടു. സി.ഗൗതമൻ അദ്ധ്യക്ഷനായി. രാജൻ.പി.തൊടിയൂർ, കെ.സുദർശനൻ, കെ.ആർ.മോഹൻ, പ്രശാന്ത്, ഷൈലജ തുടങ്ങിയവർ സംസാരിച്ചു.