tharagan
വർഗ്ഗീസ് തരകൻ

കുന്നത്തൂർ: കോൺഗ്രസിലെ ധാരണ പ്രകാരം പി.എം.സെയ്ദ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കിഴക്കേകര വടക്ക് പതിമൂന്നാം വാർഡ് അംഗം വർഗ്ഗീസ് തരകൻ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫിലെ ബിന്ദു മോഹനനായിരുന്നു എതിർ സ്ഥാനാർത്ഥി. യു.ഡി.എഫിന് പതിനാലും എൽ.ഡി.എഫിന് ഏഴും വോട്ടുകളാണ് ലഭിച്ചത്. ബി.ജെ.പി അംഗം ജലജ രാജേന്ദ്രൻ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. വർഗ്ഗീസ് തരകൻ പ്രസിഡന്റ് സ്ഥാനം ചുമതലയേറ്റ ശേഷം നടന്ന അനുമോദന സമ്മേളനം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് കിഴക്ക് മണ്ഡലം പ്രസിഡന്റ് വിദ്യാരംഭം ജയകുമാർ അദ്ധ്യക്ഷനായി..ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ,യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.എം.സെയ്ദ്,മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സേതു ലക്ഷ്മി,കെ.മുസ്തഫ,ഇടവനശ്ശേരി സലാഹുദീൻ,സജിമോൻ, മനാഫ് മൈനാഗപ്പള്ളി,ഷീബ സിജു, എസ്.രഘുകുമാർ,രവി മൈനാഗപ്പള്ളി, ലാലിബാബു, ചിറക്കുമേൽ ഷാജി, വൈ.നജിം,തടത്തിൽ സലിം,ജോൺസൺ വൈദ്യൻ, പി.അബ്ലാസ്, നൂർജഹാൻ ഇബ്രാഹിം, രാധിക ഓമന കുട്ടൻ,ഷഹുബാനത്ത്,ഉഷാകുമാരി അമ്പിളി,മൈമൂന നജിം,അജി ശ്രീകുട്ടൻ, ഷിജ്ന നൗഫൽ തുടങ്ങിയവർ സംസാരിച്ചു.