ചവറ: സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി കെ.പി.സി.സി വിചാർ വിഭാഗ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം സംഘടിപ്പിക്കും. ചവറ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കുള്ള മത്സരം ആഗസ്റ്റ് 3ന് രാവിലെ 10ന് ശങ്കരമംഗലം ജംഗ്ഷനിലെ എസ്.എൻ.ഡി.പി യോഗം, ചവറ യൂണിയൻ കോൺഫറൻസ് ഹാളിൽ വച്ചു നടക്കും. രാവിലെ 9 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. വിദ്യാർത്ഥികൾ തിരിച്ചറിയൽ രേഖയുമായി എത്തിച്ചേരണം. ആദ്യ 5 സ്ഥാനങ്ങൾ നേടുന്ന വിദ്യാർത്ഥികൾക്ക് 10ന് കൊല്ലത്തു നടക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. ജില്ലാതല മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റ്,ക്യാഷ് അവാർഡ്,മെമെന്റോ,ഗാന്ധി സാഹിത്യ കൃതികൾ എന്നിവ സമ്മാനമായി ലഭിക്കും.പരിപാടിയുടെ ഭാഗമായി 3ന് 12 മുതൽ വിദ്യാർത്ഥികൾക്കുള്ള ദേശഭക്തി ഗാനാലാപന മത്സരം നടക്കും. ഉച്ചയ്ക്ക് 2ന് നടക്കുന്ന കവിയരങ്ങിൽ പ്രശസ്ത കവികൾ പങ്കെടുക്കുമെന്നും നിയോജക മണ്ഡലം ചെയർമാൻ റോസ് ആനന്ദ് അറിയിച്ചു.

ഫോൺ.9745036338