കരുനാഗപ്പള്ളി :ചവറയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ എൽ (ഇന്ത്യാ ) ലിമിറ്റഡ് , സാമൂഹ്യ ഉത്തരവാദിത്വ പദ്ധതിയിൽ ഉൾപ്പെടുത്തി ചെറിയഴീക്കൽ ഗവ.എൽ.പിസ്കൂളിന് ബസ് നൽകി. തീരപ്രദേശത്ത് വാഹന സൗകര്യം ഇല്ലാത്ത മേഖലകളിൽ നിന്ന് കുട്ടികൾക്ക് സ്കൂളിൽ വന്ന് പോകുന്നതിനാണ് ഈ സഹായം. സ്കൂളിൽ നടന്ന വാഹന കൈമാറ്റച്ചടങ്ങ് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് അദ്ധ്യക്ഷനായി. ഐ.ആർ.ഇ.എൽ യൂണിറ്റ് മേധാവി എൻ.എസ്.അജിത്ത് മുഖ്യ പ്രഭാഷണം നടത്തി. വസന്താ രമേശ്, ജില്ലാ പഞ്ചായത്ത് അംഗം, ഷേർളി ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഭിലാഷ്, ഷിജി, ഐ.ആർ.ഇ.എൽ ചീഫ് മാനേജർ ഭക്തദർശൻ, ചെറിയഴീക്കൽ അരയ ജന കരയോഗം പ്രസിഡന്റ് ആർ.രാജപ്രിയൻ, എസ്.എം.സി അംഗങ്ങളായ ജയരാജ്, സുരേഷ്, പ്രഥമാദ്ധ്യാപിക ബഷീരിയത് എന്നിവർ സംസാരിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
ഐ.ആർ.ഇ എൽ (ഇന്ത്യാ ) ലിമിറ്റഡ് ചെറിയഴീക്കൽ ഗവ.എൽ.പിസ്കൂളിന് ബസ് കൈമാറുന്ന ചടങ്ങ് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.ഐ.ആർ.ഇ.എൽ ചവറ യൂണിറ്റ് മേധാവി എൻ.എസ്.അജിത്ത് സമീപം