കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ദൃശ്യം കാട്ടി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിലെ പ്രതിയെ വെറുതെവിട്ടു. അഞ്ചൽ ഒഴുകുപാറയ്ക്കൽ സ്വദേശി തോംസൺ ജോർജ്ജിനെയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി 2 ജഡ്ജി പി.എൻ. വിനോദ് വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി അഡ്വ. വിളയിൽ രാജീവ് ഹാജരായി.