കൊട്ടാരക്കര: കള്ളുഷാപ്പിൽ അടിപിടിക്കിടെ യുവാവിനെ കുത്തിയശേഷം ഒളിവിൽപോയ യുവാവ് അറസ്റ്റിൽ. കോട്ടാത്തല ചരുവിള കിഴക്കതിൽ വീട്ടിൽ അഖിൽ രാജിനെ(വിഷ്ണു)യാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടാത്തല പത്തടി ഷാപ്പിൽ വച്ചായിരുന്നു സംഭവം. കേസിലെ മറ്റൊരു പ്രതി വിപിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക ശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.