കൊട്ടാരക്കര: വയക്കലിൽ വീട് കയറി അക്രമിച്ച് ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ കൊട്ടാരക്കര പൊലീസ് പിടികൂടി. കുണ്ടറ പേരയം കുമ്പളം ഷൈജു ഭവനം വീട്ടിൽ ചെങ്കീരി എന്ന് വിളിക്കുന്ന ഷൈജു (31), കുണ്ടറ കാഞ്ഞിരോട് സുനി നിവാസിൽ അതുൽ വില്യംസ് (30 ) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്. പ്രതികളായ കുമ്പളം സ്വദേശിയും പോസ്റ്റുമാനുമായ മനു മൈക്കിൾ, അന്റണി ദാസ് എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മനു മൈക്കിളിന് വയക്കൽ സ്വദേശിയായ
ഗൃഹനാഥനോടുള്ള വിരോധം നിമിത്തം കൊലപ്പെടുത്താൻ ക്വൊട്ടേഷൻ നൽകുകയായിരുന്നു. കേസിലെ എല്ലാ പ്രതികൾക്കെതിരെയും കുണ്ടറ പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുള്ളതായും പ്രതികൾക്കെതിരെ കാപ്പാ നിയമ പ്രകാരം നടപടി സ്വീകരിച്ചിട്ടുള്ളതായും പൊലീസ് അറിയിച്ചു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.