പടിഞ്ഞാറെകല്ലട: കണ്ണങ്കാട്ട് കടവ് പാലം നിർമ്മിക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടി അന്തിമഘട്ടത്തിൽ. പടിഞ്ഞാറേക്കല്ലട , മൺറോത്തുരുത്ത് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കാൻ കലടയാറിന് കുറുകെ കല്ലട റെയിൽവേ പാലത്തിന് സമാന്തരമായിയാണ് പാലം വരുന്നത്. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ, ജില്ലാ കളക്ടർ എൻ.ദേവിദാസ് ഐ.എ.എസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് നടപടി അതിവേഗത്തിലാക്കാൻ തീരുമാനമായത്.
സമയം അനുവദിച്ചിട്ടും രേഖകൾ ഹാജരാക്കാത്തവരുടെ അവാർഡുകൾ എൽ.എ.ആർ ആൻഡ് ആർ അതോറിട്ടിയായ സെക്കൻഡ് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ കെട്ടിവച്ച് ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിക്കും.
ദ്വിതീപ് കുമാർ, തഹസീദാർ
കിഎഫ്ബി കൊല്ലം എൽ.എ വിഭാഗം