തൊടിയൂർ: മുഴങ്ങോടി എൽ.വി യു.പി സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുതിയകാവ് നെഞ്ചുരോഗാശുപത്രിയിൽ പൊതിച്ചോർ വിതരണം ചെയ്തു. കാരുണ്യത്തിന്റെ സ്നേഹസ്പർശം എന്ന പേരിൽ ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതിയുടെ ഉദ്ഘാടനം പ്രഥമാദ്ധ്യാപിക വി.എസ്.ബിന്ദു നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുൽ സലീം, വൈസ് പ്രസിഡന്റുമാരായ സതീഷ് കുമാർ, ഹനീസ് മുഹമ്മദ്, ശാസ്ത്രാദ്ധ്യാപകരായ ഗീത എം.റേച്ചൽ, ദിലീപ് കുമാർ, അദീന, സ്കൂൾ ലീഡർ ഹൃദ്യ എന്നിവർ പങ്കെടുത്തു.