althf
അൽത്താഫ്

കൊല്ലം: സ്‌കൂൾ ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ. കൊറ്റങ്കര ചിറവയൽ കുറ്റിവിള വീട്ടിൽ അൽത്താഫ് (24), തെറ്റിച്ചിറ എസ്.വി നിവാസിൽ വിനീത് (30) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം അയത്തിൽ ഗുരുമന്ദിരത്തിന് സമീപം റോഡിൽ വച്ചിരുന്ന പ്രതികളുടെ സ്‌കൂട്ടർ, സ്‌കൂൾ ബസ് പോകാനായി ഡ്രൈവർ മുഹളാർകോയ മാറ്റിവച്ചതിന്റെ വിരോധത്തിലായിരുന്നു ആക്രമണം. കഴുത്തിനും മുതുകത്തും പരിക്കേറ്റു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടകൂടുകയായിരുന്നു.

ഇരുവരും കിളികൊല്ലൂർ, ഇരവിപുരം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി മോഷണക്കേസുകളിൽ പ്രതികളാണ്. ഇരവിപുരം ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐ ശശി, എ.എസ്.ഐ കലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.