gandhibhavan-
വയനാട് ദുരന്തം; ഒരുദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്മാനിച്ച് ഗാന്ധിഭവൻ സേവനപ്രവർത്തകർ

പത്തനാപുരം: വയനാട് പ്രകൃതിദുരന്തത്തിൽ മരണപ്പെട്ട സഹോദരങ്ങൾക്ക് വേണ്ടി പത്തനാപുരം ഗാന്ധിഭവനിലും ഗാന്ധിഭവന്റെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ബ്രാഞ്ചുകളിലും പ്രത്യേക പ്രാർത്ഥനകൾ നടത്തി. ഗാന്ധിഭവനിലെയും ബ്രാഞ്ചുകളിലെയും മുന്നൂറോളം വരുന്ന സേവന പ്രവർത്തകരുടെ ഒരു ദിവസത്തെ വേതനം സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. അതിന് മുന്നോടിയായി ഗാന്ധിഭവനിലെ അന്തേവാസിയായ എൺപത്തൊന്നുകാരി രാജമ്മ അമ്മ ആദ്യ സംഭാവനയായി 500 രൂപ നൽകി.

വയനാട് പ്രകൃതിദുരന്തത്തിൽ മരണപ്പെട്ട സഹോദരങ്ങൾക്ക് വേണ്ടി ഗാന്ധിഭവനിലെ അന്തേവാസിയായ എൺപത്തൊന്നുകാരി രാജമ്മ അമ്മ ആദ്യ സംഭാവന നൽകുന്നു