ccc
വാളകം ഗാന്ധിഭവൻ മേഴ്‌സിഹോമിലെ കുടുംബാംഗങ്ങൾ വയനാട് പ്രകൃതി ദുരന്തത്തിൽ മരിച്ചവർക്കായി സർവമത പ്രാർത്ഥന നടത്തുന്നു.

ഓടനാവട്ടം: വയനാട് പ്രകൃതി ദുരന്തത്തിൽ പെട്ടവർക്ക് സഹായവും സാന്ത്വനവുമായി വാളകം ഗാന്ധിഭവൻ മേഴ്‌സിഹോമിലെ അന്തേവാസികൾ . സർവ്വമത പ്രാർത്ഥനയും ആദരാഞ്ജലികളും അർപ്പിച്ചു.

ഗാന്ധിഭവൻ സി. ഇ .ഒ യും മേഴ്‌സി ഹോം ഡയറക്ടറുമായ ഡോ. വിൻസെന്റ് ദാനിയേൽ നേതൃത്വം നൽകി. ഗാന്ധിഭവന്റെ എല്ലാ ബ്രാഞ്ചുകളിലെയും സേവന പ്രവർത്തകരുടെ ഒരു ദിവസത്തെ ഹോണറേറിയം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുമെന്ന് പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പുനലൂർ സോമരാജൻ അറിയിച്ചു.