കൊല്ലം: മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ 8ന് സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ തദ്ദേശ അദാലത്ത് നടത്തും. കോർപ്പറേഷനുമായി ബന്ധപ്പെട്ട് നിലവിൽ തീർപ്പാക്കാനുള്ള ബിൽഡിംഗ് പെർമിറ്റ്, കംപ്ലീഷൻ, ക്രമവത്കരണം, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്ട്രേഷൻ, വിവിധതരം നികുതികൾ, ഗുണഭോക്ത്യ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, പൊതു സൗകര്യങ്ങളും പൊതു സുരക്ഷയും, ആസ്തി മാനേജ്‌മെന്റിന്റെ കാര്യക്ഷമത എന്നീ വിഷയങ്ങളിൽ അപേക്ഷിക്കാം. കോർപ്പറേഷൻ മെയിൻ ഓഫീസിലും, കിളികൊല്ലൂർ, വടക്കേവിള, ഇരവിപുരം, തൃക്കടവൂർ, ശക്തികുളങ്ങര എന്നീ സോണൽ ഓഫീസുകളിലും സിറ്റിസൺ അസിസ്റ്റന്റ് പോർട്ടൽ മുഖേനയും അദാലത്ത് ദിവസം മന്ത്രിക്ക് നേരിട്ടും അപേക്ഷകൾ സമർപ്പിക്കാം. ഫോൺ: 0474 2742382, 2751955.