കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച വെഡ്സ് ഇന്ത്യ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് വസ്ത്രങ്ങൾ നൽകി. ഇന്നലെ വൈകിട്ട് വെഡ്സ് ഇന്ത്യ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് വസ്ത്രങ്ങൾ നിറച്ച വാഹനത്തിന്റെ താക്കോൽ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിന് കൈമാറി. വെഡ്സ് ഇന്ത്യുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ആരംഭം കൂടിയായിരുന്നു ഇന്നലത്തെ ചടങ്ങ്. കൊല്ലം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്. കല്ലേലിഭാഗം, കരുനാഗപ്പള്ളി മുനിസിപ്പൽ കൗൺസിലർ മഹേഷ് ജയരാജ്,വെഡ്സ് ഇന്ത്യ ഗ്രൂപ്പ് അംഗങ്ങളായ അൻസർ, അൻവർ, അസ്ഹർ, ഷിഹാൻ ബഷി, വെഡ്സ് ഇന്ത്യ സി. ഒ. ഒ. ബഷീർ,എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.