photo
എ.ഐ.വൈ.എഫ്. ജില്ലാ ശില്പശാല ഭാരതീപുരത്ത് കവി കുരീപ്പുഴ ശ്രീകൂമാർ ഉദ്ഘാടനം ചെയ്യുന്നു. മുൻ മന്ത്രി അഡ്വ.കെ.രാജു, അഡ്വ.സാം കെ.ഡാനിയേൽ, ഇ.കെ. സുധീർ തുടങ്ങിയവർ സമീപം

അഞ്ചൽ: എ.ഐ.വൈ.എഫ് കൊല്ലം ജില്ലാ ശില്പശാല ഭാരതീപുരത്ത് കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പാം കൺവെൻഷൻ സെന്ററിൽ നടന്ന ശില്പശാലയിൽ ജില്ലാ പ്രസിഡന്റ് ഇ.കെ.സുധീർ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി അഡ്വ.സാം കെ.ഡാനിയേൽ, മുൻ മന്ത്രി അഡ്വ.കെ.രാജു, എ.ഐ.വൈ.എഫ് ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം എസ്. വിനോദ് കുമാർ, അഡ്വ.വിനീത വിൻസെന്റ്, ടി.എസ്.നിധീഷ്, എ.മൻമദൻ നായർ, എം. സലീം തുടങ്ങിയവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ എസ്.സന്തോഷ് സ്വാഗതവും എം.ബി. നസീർ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി ടി.എസ്. നിധീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.