കൊട്ടാരക്കര : ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ ഡെങ്കിക്കെതിരെ പ്രതിരോധ പ്രവർത്തനം നടത്തി.കൊട്ടാരക്കര റെയിൽവെ സ്റ്റേഷനിൽ നടന്ന ബോധവത്കരണ പരിപാടി സ്റ്റേഷൻ മാസ്റ്റർ രേഷ്മ മേനോൻ യാത്രക്കാർക്ക് നോട്ടീസുകൾ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ ദിനേഷ് മംഗലശ്ശേരി അദ്ധ്യക്ഷനായി. താലൂക്കു സെക്രട്ടറി ആർ.ഗിരീഷ്, ട്രഷറർ അജിത് ലാൽ, കെ.ശ്രീകുമാർ, സൈമൺബേബി, റെജിമോൻ വർഗീസ്, പ്രശാന്ത് മെട്രോ, ജേക്കബ് ജോർജ്, എം.വിജയൻ, റെജിനിസ, ഉണ്ണികൃഷ്ണൻ , ജിതിൻ, അരുൺ, വിനീത തുടങ്ങിയവർ നേതൃത്വം നൽകി. ശുചീകരണത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനും പരിസരവും ക്ളോറിനൈസേഷനും നടത്തി.