ഇരവിപുരം: വിദ്യാഭ്യാസരംഗത്ത് ഫൈൻ ആർട്ട്സ് സൊസൈറ്റികൾ പോലെയുള്ള സംഘടനകൾ നൽകുന്ന സംഭാവന അതുല്യവും അമൂല്യവുമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. വടക്കേവിള ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വടക്കേവിള സോണൽ കമ്മ്യൂണിറ്റിഹാളിൽ സംഘടിപ്പിച്ച മെരിറ്റ് ഈവനിംഗ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഇ.എ. ഖാദർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, തുടങ്ങി പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ ഫാസ് കുടുംബാംഗങ്ങളുടെ മക്കൾക്കുള്ള അനുമോദനവും പുരസ്‌കാരവിതരണവും ഫാസ് അംഗംകൂടിയായ എം. നൗഷാദ് എം.എൽ.എ നിർവ്വഹിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, കൗൺസിലർമാരായ എ.അനീഷ്‌കുമാർ, നസീമ ഷിഹാബ്, രക്ഷാധികാരികളായ എ.അബ്ദുൾസലാം, അൻസർ അസീസ്, നൗഷാദ് യൂനുസ്, ഭാരവാഹികളായ എം.പൂക്കുഞ്ഞ്, കെ.ശിവരാജൻ, എ. സുരേന്ദ്രൻ, എൽ. രാജേന്ദ്രൻ, ഡി. ബാബു, ജി. സച്ചു, ഡി.മണികണ്ഠൻ, ഫാസ് വനിതാകമ്മിറ്റി ഭാരവാഹികളായ ഷെമിനി, സുനി രാജീവ്, ബി. രമേശ് ബാബു, ആർ. രാജേന്ദ്രൻനായർ എന്നിവർ സംസാരിച്ചു.