ukf
വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് യൂനുസ് കോളേജ് ഓഫ് എൻജി​നീയറിംഗി​ലെ വി​ദ്യാർത്ഥി​കളും അദ്ധ്യാപകരം മെഴുകുതി​രി​ തെളി​ക്കുന്നു

കൊല്ലം: വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് യൂനുസ് കോളേജ് ഓഫ് എൻജി​നീയറിംഗി​ലെ വിദ്യാർത്ഥികൾ. ഇന്നലെ രാവിലെ കോളേജ് അങ്കണത്തിൽ വിദ്യാത്ഥികളും അദ്ധ്യാപകരും മാനേജ്മെന്റും മെഴുകുതിരികൾ കത്തിച്ച് മൗനപ്രാർത്ഥന നടത്തി. കോളേജ് വൈസ് ചെയർമാൻ നൗഷാദ് യൂനുസ്, പ്രിൻസിപ്പൽ ഡോ. ആർ.എൽ. രാഗ്, വിവിധ വകുപ്പ് മേധാവികളായ പ്രൊഫ. രാജീവ്, ഡോ.കാഞ്ചന, പ്രൊഫ. പി​.പി​. മായ, പ്രൊഫ. രാജി, പ്രൊഫ.ഷീല, പ്ലേസ്‌മെന്റ് ഓഫീസർ മുകേഷ്, കോളേജ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ മെഴുകുതിരി കത്തിച്ച് അനുസ്മരിച്ചു. ദുരന്തമേഖലയിൽ എൻജി​നീയറിംഗ് വി​ഭാഗത്തി​ലെ എല്ലാ സഹായവും യൂനുസ് കോളേജ് വാഗ്ദാനം ചെയ്തു.