saha

ചാവക്കാട്: കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച ബിനോയ് തോമസിന്റെ കുടുംബത്തിന് കേരള പ്രവാസി സംഘത്തിന്റെ കൈത്താങ്ങ്. ബിനോയ് തോമസിന്റെ അഞ്ചുവയസുള്ള മകൻ ഇയാന്റെ പഠനച്ചെലവ് പ്രവാസി സംഘം ജില്ലാക്കമ്മിറ്റി ഏറ്റെടുത്തു. ചാവക്കാട് പ്രവാസി ക്ഷേമ സഹകരണ സംഘത്തിൽ നിക്ഷേപിച്ച മൂന്ന് ലക്ഷം രൂപയുടെ രേഖകൾ കുടുംബത്തിന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് കൈമാറി. കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, സി. പി.എം ഏരിയ സെക്രട്ടറി ടി.ടി. ശിവദാസൻ, എൻ.കെ. അക്ബർ എം.എൽ.എ, ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത്, അബ്ദുൾ റസാക്ക് തുടങ്ങിയവർ പങ്കെടുത്തു.