jolly-

കൊല്ലം: കൊല്ലം ജോളി സിൽക്‌സിൽ എല്ലാ വർഷവും നടത്തിവരാറുള്ള റിയൽ ആടി സെയിലിന്റെ ഉദ്ഘാടനം കൊല്ലം എം.പി എൻ.കെ.പ്രേമചന്ദ്രൻ നിർവഹിച്ചു. ജോളി സിൽക്‌സ് റീജിയണൽ മാനേജർ എം.ജെ.മഹേഷ്, പർച്ചേസ് മാനേജർ ജോസഫ്, കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിന്തിയ കാതറിൻ മൈക്കിൾ, കാരുവേലിൽ ടി.കെ.എം ഐ.ടി കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ആർ.എൽ.ഗൗരി, വർക്കല താലൂക്ക് ആശുപത്രി നഴ്‌സിംഗ് ഓഫീസർ ഗീത സുനിൽ, ജനയുഗം റിപ്പോർട്ടർ ജയകുമാർ, റിട്ട. ഹെഡ്മിസ്ട്രസ് ഗീതമ്മ, കരുതൽ അക്കാഡമി പ്രിൻസിപ്പൽ ബെറ്റ്‌സി എഡിസൻ, എൽ.ഐ.സി അഡ്വൈസർ ഒ.വി.സജിത, പഞ്ചാബ് നാഷണൽ ബാങ്ക് മെറ്റ് ലൈഫ് ഡെവലപ്പ്‌മെന്റ് മാനേജർ ജയകുമാരി, അങ്കണവാടി അദ്ധ്യാപിക രാജി എന്നിവർ പങ്കെടുത്തു. ജോയ് ആലുക്കാസ് മാനേജർ അരുൺ കുമാർ, ജോളി സിൽക്‌സ് മാനേജർ പ്രതീഷ്, അസി. മാനേജർമാരായ ലിബീഷ്, സന്തോഷ് കുമാർ, പി.ആർ.ഒ വിശ്വേശ്വരൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.