തൃശൂർ: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം സംബന്ധിച്ച് സർക്കാരിന്റെ മെല്ലെപ്പോക്ക് ജീവനക്കാർ ആശങ്കയോടെയാണ് കാണുന്നതെന്ന് കെ.ജി.ഒ.യു സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. ഷൈൻ. ജീവനക്കാർക്ക് ലഭിക്കേണ്ട പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശ്ശിക വർഷം അഞ്ച് കഴിഞ്ഞിട്ടും നൽകിയിട്ടില്ല. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. സംസ്ഥാന ട്രഷറർ ബി. ഗോപകുമാർ, ഡോ. സി.ബി. അജിത്ത് കുമാർ, പി. രാമചന്ദ്രൻ, വി.കെ. മണി, അനൂപ് തമ്പി, സി.എം. അനീഷ് കുമാർ പ്രസംഗിച്ചു.
ഇ.കെ. സുധീർ, ശരത് മോഹൻ, ജിഖിൽ ജോസഫ്, കെ.പി. ഗിരീഷ് കുമാർ, ഡോ. സന്തോഷ് കുമാർ, ജസ്റ്റിൻ തോമസ് എന്നിവർ നേതൃത്വം നൽകി.