1

തൃശൂർ: പട്ടികജാതി ലിസ്റ്റ് വിപുലീകരിക്കാൻ ശ്രമിച്ചാൽ കേരളം കാണാത്തവിധമുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ കെ.പി.എം.എസ് തയ്യാറാകുമെന്ന് ഭാരവാഹികൾ. പരിവർത്തിത ക്രൈസ്തവരെ പട്ടിക ജാതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോട് ശുപാർശ ചെയ്തതായി മന്ത്രി ഒ.ആർ. കേളു നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. തൊണ്ണൂറുകളിലെ സർക്കാർ പ്രസ്തുത വിഷയവുമായി മുന്നോട്ടുവന്നപ്പോൾ കെ.പി.എം.എസിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരത്തെത്തുടർന്ന് പിൻമാറിയത് ഇന്നത്തെ ഇടതുസർക്കാർ ഓർക്കണമെന്നും തുടർ നടപടികളിൽ നിന്നും പിന്തിരിയാൻ സർക്കാർ തയ്യാറാകണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. തങ്കപ്പൻ, സംഘടന സെക്രട്ടറി ലോചനൻ അമ്പാട്ട് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.