ngo

തൃശൂർ: ശമ്പള പരിഷ്‌കരണ കമ്മിഷനെ ഉടൻ നിയമിച്ച് സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ സംഘ് ജില്ലാ സമിതി അയ്യന്തോൾ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. വിശ്വകുമാർ ഉദ്ഘാടനം ചെയ്തു. ഇടത് സർക്കാർ ശമ്പളവും, പെൻഷനും അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും പിടിച്ചെടുത്ത് ജീവനക്കാരെ ദുരിതത്തിലേക്ക് തള്ളി വിട്ടിരിക്കുകയാണെന്ന് വി. വിശ്വകുമാർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് കളരിക്കൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജയൻ പൂമംഗലം, എം.കെ. നരേന്ദ്രൻ, കെ.വി. അച്യുതൻ, ബി. പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. ടി.എ. സുഗുണൻ, എം.എസ്. ശരത് കുമാർ, പ്രവീൺ, രാജീവ് തങ്കപ്പൻ, ടി.സി. വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.